മാങ്ങ സംരക്ഷിക്കാം കായീച്ചയിൽ നിന്ന്
ആറ്റിങ്ങൽ: മാമ്പഴത്തെ നശിപ്പിക്കുന്ന കായീച്ച ശല്യത്തിൽ വലഞ്ഞ് മാമ്പഴ കർഷകർ. മാമ്പഴഉത്പാദനത്തിന്റെ 25 ശതമാനവും ഈ ഈച്ചകളുടെ ആക്രമണത്തിൽ നശിച്ചുപോകുന്നവയാണ്. തേനീച്ചകളെ അനുസ്മരിപ്പിക്കുന്ന ഈ പ്രാണികൾ ആക്രമിച്ചാൽ മാങ്ങകൾ പിന്നെ നോക്കേണ്ട. കായീച്ച ആക്രമിച്ച് രണ്ട് ദിവസത്തിനുള്ളിൽ മുട്ടകൾ മാങ്ങയുടെ തൊലിക്കടിയിലെ ചൂടിൽ വിരിയും. പിന്നെ മാങ്ങയുടെ നീര് കുടിച്ച് വളരും. ഈ സമയംകൊണ്ട് മാങ്ങ പാകമാകാതെ കൊഴിഞ്ഞുവീഴും. പിന്നീടുള്ള പുഴുക്കളുടെ വളർച്ച ഈ മണ്ണിലാണ്. പുഴുവിരിഞ്ഞ ഈച്ചകളാകുമ്പോൾ മാവിൽ പിന്നാലെ പാകമായി വരുന്ന മാങ്ങകളെയും ഇവ ആക്രമിക്കും.
പ്രതിവിധി
മാങ്ങകൾ പകുതി വളർച്ച ആകുമ്പോൾ തന്നെ ദ്വാരമിട്ട പ്ലാസ്റ്റിക് /പേപ്പർ കവറുകൾ കൊണ്ട് പൊതിയണം.
മാവ് പൊക്കം വയ്ക്കാതെ പ്രൂൺ ചെയ്ത് ശിഖരങ്ങളാക്കി വളർത്തണം. ഇത് മാങ്ങയ്ക്ക് കൂടിടാൻ സഹായിക്കും.
കേടായി വീഴുന്ന ഓരോ മാങ്ങയും നശിപ്പിക്കണം. മാവിന്റെ ചുവട് ഭാഗം വൃത്തിയാക്കിയിടണം.
ചവറുകൾ കൊണ്ട് രാവിലെയും വൈകിട്ടും പുകനൽകണം.