പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ്

Tuesday 08 April 2025 12:24 AM IST

തിരുവനന്തപുരം : സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 9ന് രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കോർട്ട് ഹാളിൽ നടക്കും.വാണിയവിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുക,പെന്തക്കോസ്തു വിഭാഗത്തെ പിന്നാക്കവിഭാഗ പട്ടികയിൽ ഉൾപ്പെടുത്തുക,സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, നിലവിൽ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സമുദായങ്ങളെക്കൂടി എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ പരാതി എന്നിവ സിറ്റിംഗിൽ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്,ഡോ.എ.വി.ജോർജ്ജ്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.