സർപ്പത്തിന്റെ പ്രതികാരം ഫണി മോഷൻ പോസ്റ്റർ
ഡോ. വി. എൻ. ആദിത്യ രചനയും സംവിധാനവും നിർവഹിക്കുന്ന ഫണി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പോസ്റ്റർ പുറത്തിറക്കിയത്. കാതറിൻ ട്രീസ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹോളിവുഡിൽ ഉൾപ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തിൽ സുപ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഒരു സർപ്പത്തിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം: ബുജ്ജി കെ, സായ് കിരൺ ഐനം പുഡി, എഡിറ്റർ: ജുനൈദ്, സംഗീത സംവിധാനം: മീനാക്ഷി അനിപിണ്ടി, വി.എഫ്.എക്സ്: ഹെൻറ്രി, ബെവർലി ഫിലിംസ്, ലോസ് ഏഞ്ചൽസ്, സ്റ്റണ്ട്സ്: ജോൺ കാൻ, ഒ.എം.ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മീനാക്ഷി അനിപിണ്ടിയും എ.യു ആൻഡ് ഐ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ: ജി.എസ്.കെ മീഡിയ (സുരേഷ്-ശ്രീനിവാസ്), ആതിര ദിൽജിത്ത്.