ധനുഷിന്റെ ഇഡ്ലി കടൈ ഒക്ടോബർ 1ന്
Tuesday 08 April 2025 4:39 AM IST
ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ഒക്ടോബർ 1ന് തിയേറ്ററിൽ. ധനുഷ് നായകനാവുന്ന ചിത്രത്തിൽ നിത്യ മേനൻ നായികയാകുന്നു. രാജ് കിരണാണ് മറ്റൊരു പ്രധാന താരം. ഫാമിലി ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അരുൺ വിജയ് പ്രധാന വേഷത്തിൽ എത്തുന്നു. ബോക്‌സറുടെ വേഷമാണ് അരുൺ വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് 45 കോടിക്ക് നെറ്റ് ഫ്ളിക്സ് സ്വന്തമാക്കി. ധനുഷിന്റെ കരിയറിലെ 52-ാമത് ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ്. പാ പാണ്ടി, രായൻ, നിലാവ്ക്ക് എൻ മേൽ എന്നടി എന്നീ ചിത്രങ്ങളാണ് ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ഇഡ്ലി കടൈ നിർമ്മിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം.