സുഹാസിനിയും വരലക്ഷ്മിയും ഒന്നിക്കുന്ന ദ വെർഡിക്ട്
വരലക്ഷ്മി ശരത്കുമാർ -സുഹാസിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കൃഷ്ണ ശങ്കർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ദ വെർഡിക്ട് അടുത്ത മാസം തിയേറ്രറിൽ. അമേരിക്കയിൽ നടക്കുന്ന ദ വെർഡിക്ട് എന്ന നിയമപരമായ നാടകത്തിലാണ് സുഹാസിനിയും വരലക്ഷ്മി ശരത്കുമാറും അഭിനയിക്കുന്നത്. ശ്രുതി ഹരിഹരൻ, വിദ്യുലേഖ രാമൻ, പ്രകാശ് മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 23 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജൂറി സമ്പ്രദായം ഒഴികെ, ഇന്ത്യയിലെയും യു.എസിലെയും കോടതി നടപടികൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് താൻ കരുതുന്നതായി സംവിധായകൻ കൃഷ്ണശങ്കർ. കൂടാതെ, കോടതിക്ക് പുറത്ത് നടക്കുന്ന കാര്യങ്ങൾ സാധാരണവും ഇന്ത്യൻ പ്രേക്ഷകർക്ക് ബാധകവുമാണെന്നും പറഞ്ഞു. പുതുപ്പേട്ടൈ, 7G റെയിൻബോ കോളനി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സതീഷ് സൂര്യ ആണ് എഡിറ്റിംഗ്. ആദിത്യ റാവു സംഗീതം പകരുന്നു. അഗ്നി എന്റർടെയ്മെന്റിന്റെ ബാനറിൽ പ്രകാശ് മോഹൻദാസ് ആണ് നിർമ്മാണം. തെക്കേപ്പാട്ട് ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ എ.എസ് ദിനേശ്.