മോഹൻലാലും ശോഭനയും; തുടരും 25ന് 

Tuesday 08 April 2025 4:42 AM IST

മോഹൻലാൽ-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ഏപ്രിൽ 25ന് തിയേറ്ററിൽ. ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കുടംബബന്ധങ്ങളുടെ കെട്ടുറപ്പും, യഥാർത്ഥ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു.

മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാർ, ജെയ്സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. കെ.ആർ. സുനിലിന്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഷഫീഖ് വി. ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അവന്റിക രഞ്ജിത്, കലാസംവിധാനം: ഗോകുൽ ദാസ്. മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ: സമീരാ സനീഷ്. പി.ആർ.ഒ: വാഴൂർ ജോസ്