യുവജന പ്രതിരോധം സംഘടിപ്പിച്ചു
കണ്ണൂർ:ആർ.എസ്എസ് -ഇ.ഡി ഭീഷണിക്കു മുന്നിൽ കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. കണ്ണൂർ നെഹ്‌റു പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ഭയം വിതച്ച് ഏകാധിപത്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് സനോജ് പറഞ്ഞു. ആർ.എസ്.എസ് നേതൃത്വം തന്നെ ആലോചിച്ചു കൊണ്ട് എമ്പുരാൻ സിനിമയെ ഈ നിലയിൽ അംഗീകരിക്കാൻ കഴിയില്ല അതിനെ നിരോധിക്കണമെന്ന് പരസ്യമായി നിലപാട് സ്വീകരിക്കുകയുണ്ടായി. ഓർഗാനൈസർ എന്ന മാസികയിൽ ലേഖനം എഴുതിക്കൊണ്ട് അനുയായികൾക്ക് ഹേറ്റ് ക്യാമ്പയിനുള്ള നിർദ്ദേശം നൽകി. ആർ.എസ്.എസിനു ഭയം കൂടുതലാണെന്നും ചരിത്ര്യത്തെയാണ് ഏറ്റവും ഭയമെന്നും അദ്ദേഹം പറഞ്ഞു. ടി.പി.വേണുഗോപാൽ,പ്രദീപ് ചൊക്ലി, അഡ്വ.ഷുക്കൂർ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു.