എം.ആർ.എസിൽ ഒഴിവ്
Tuesday 08 April 2025 1:20 AM IST
ആലപ്പുഴ : പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷം വിവിധ ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിൽ 10 ഉം ആറാംക്ലാസിൽ 13 ഉം ഏഴാം ക്ലാസിൽ ഏഴും എട്ടാംക്ലാസിലും ഒമ്പതാം ക്ലാസിലും ഒന്നു വീതവും ഒഴിവുകളാണുള്ളത്. അപേക്ഷകൾ ഏപ്രിൽ 15 നകം സ്കൂൾ ഓഫീസിൽ ലഭിക്കണം. സ്‌കൂൾതല പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, എം.ആർ.എസ് എന്നിവയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902544637.