കെ സ്മാർട്ട് പരിശീലനം

Tuesday 08 April 2025 1:20 AM IST

ആലപ്പുഴ : എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാർക്കായി കെ സ്മാർട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഐ.കെ.എം ചീഫ് മിഷൻ കോഡിനേറ്റർ ഡോ.സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി .ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഭഗീരഥൻ, ജനറൽ കൺവീനർ ബി സന്തോഷ്, ജില്ലാ സെക്രട്ടറി സി.സിലീഷ്, പ്രസിഡന്റ് എൽ.മായ, പി.സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു സംസ്ഥാന സെക്രട്ടറി പി.സുരേഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പി.സജിത്ത് നന്ദിയും

പറഞ്ഞു.