സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

Tuesday 08 April 2025 1:20 AM IST

ആലപ്പുഴ : കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം മേയ് 25, 26, 27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് നാളെ വൈകിട്ട് 4 മണിക്ക് സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ അദ്ധ്യക്ഷനാകും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ, ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, വിവിധ വർഗബഹുജന സംഘടനാനേതാക്കൾ എന്നിവർ പങ്കെടുമെന്ന് ജനറൽ കൺവീനർ ബി.സന്തോഷ് അറിയിച്ചു.