അദ്ധ്യാപകർക്ക് ശില്പശാല

Tuesday 08 April 2025 1:22 AM IST

ആലപ്പുഴ : വർദ്ധിച്ചുവരുന്ന രാസ ലഹരിയുടെ ദുരുപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തുന്നതിനായി എ.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അദ്ധ്യാപകർക്കായുള്ള ശില്പശാല അസി.എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കൃഷ്‌ണേശ്വരി ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജു പി.ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. യേശുദാസ് പി ജെ, ഡോ.വർഗീസ് പോത്തൻ,ബേബി ധന്യ തുടങ്ങിയവർ സംസാരിച്ചു.