10 ഗ്രാമപഞ്ചായത്തുകളിൽ നിരക്ഷരതാ നിർമ്മാർജ്ജനം

Tuesday 08 April 2025 1:23 AM IST

ആലപ്പുഴ: നവഭാരത് സാക്ഷരത കാര്യക്രമ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പരിപാടിയുടെ ഭാഗമായി കേരളത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാൻ 'ഉല്ലാസ് ' എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തി നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയാണ് ലക്ഷ്യം. ആകെ ചെലവിന്റെ 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരും അനുവദിക്കും. ഇതിലേക്ക് ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകൾ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് സമിതിയുടെ ജനറൽ കൺവീനർ. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കൺവീനറുമാണ്.

ഓൺലൈൻ, ഒഫ് ലൈൻ ക്ളാസുകൾ

 പദ്ധതി നടപ്പാക്കുന്നത് സന്നദ്ധസംഘടനകളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ

 റിസോഴ്സ് പേഴ്സൺമാരെയും സന്നദ്ധ അദ്ധ്യാപകരെയും ഇതിനായി കണ്ടെത്തും

 വാർഡുതലത്തിൽ സർവേ നടത്തിയാകും പഠിതാക്കളെ കണ്ടെത്തുക

 പഠിതാക്കളുടെ സൗകര്യം കണക്കാക്കി ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ

തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾ

1. വയലാർ

2. തണ്ണീർമുക്കം

3. മണ്ണഞ്ചേരി

4. കഞ്ഞിക്കുഴി

5. മാരാരിക്കുളം തെക്ക്

6. പുന്നപ്ര വടക്ക്

7. തകഴി

8. ബുധനൂർ

9. ഭരണിക്കാവ്

10. ആല

പൊതുപരീക്ഷ

ജൂൺ 29ന്