'സുംബ' നൃത്തച്ചുവടുമായി ജീവനക്കാർ

Tuesday 08 April 2025 2:29 AM IST

ആലപ്പുഴ: ആരോഗ്യദിനത്തിൽ സുംബ നൃത്തവുമായി ആരോഗ്യവകുപ്പ് വനിതാ ജീവനക്കാർ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടത്തിയ സുംബ നൃത്തത്തിന് ഡോ.അഞ്ജന നേതൃത്വം നൽകി. തുടർന്ന് കൗമാരക്കാർക്കായി 'ആരോഗ്യകരമായ ജീവിതം പ്രതീക്ഷാ നിർഭരമായ ഭാവി' എന്ന വിഷയത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ.എം.പ്രവീൺ ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനായി അസിസ്സ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ് കൃഷ്‌ണേശ്വരി ബോധവത്കരണം നടത്തി. വിവിധ വിഷയങ്ങളിൽ അരുൺ ശങ്കർ, സ്മിത ചാക്കോച്ചൻ എന്നിവർ ക്ലാസ്സ് നയിച്ചു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഡോ.എം.ആശ സംസാരിച്ചു.