ഗസറ്റ് കോപ്പി കത്തിച്ച് പ്രതിഷേധം
Tuesday 08 April 2025 1:29 AM IST
കായംകുളം: ഭാരതീയ അഭിഭാഷക പരിഷത്ത് കായംകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതി ഫീസ് വർദ്ദനവിനെതിരെ ഗസറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് സതീഷ് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി വി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ആർ ഹേമ മുഖ്യ പ്രഭാഷണം നടത്തി. നീതി തേടിവരുന്ന പാവങ്ങളോടുള്ള നീതി നിഷേധമാണ് വർദ്ധനവെന്ന് യോഗം ആവിശ്യപെട്ടു.അഭിഭാഷകരായ ബി.ജി രാമചന്ദ്രൻ,രാജലക്ഷ്മി കെ.എസ് ,ജ്യോതി എം.ആർ,ഹരീഷ് കാട്ടൂർ, ദേവതീർത്ഥൻ, കൃഷ്ണകുമാർ, വിവേക് നമ്പൂതിരി, ഹരിഗോവിന്ദ്, അർജുൻ വി പണിക്കർ എന്നിവർ സംസാരിച്ചു.