മഹാത്മാഗാന്ധി കുടുംബ സംഗമം

Tuesday 08 April 2025 1:29 AM IST

മുഹമ്മ : മുഹമ്മ നോർത്ത് മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടനന്ന മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. കയർ കോർപറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.എം.സുഗാന്ധി പ്രതിഭകളെ ആദരിച്ചു. ആർ.ശശിധരൻ ,കെ.സി. ആന്റണി , സി.കെ.അശോകൻ ,ടി.വി.ഉദയകരൻ, സദാനന്ദൻ പിള്ള ,കെ. എം. ചാക്കോ കല്ലുപുരക്കൽ ,പി.യു. സാൽബിൻ എന്നിവർ സംസാരിച്ചു.