വനപ്രദേശത്തെ മാദ്ധ്യമപ്രവർത്തനം: ശില്പശാല സംഘടിപ്പിച്ചു

Tuesday 08 April 2025 1:49 AM IST

തിരുവനന്തപുരം: വനപ്രദേശത്തെ മാദ്ധ്യമ പ്രവർത്തനം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി വിഭാഗം പി.ടി.പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്സിൽ നടത്തിയ ജില്ലയിലെ ഉപയോക്താക്കളുടെ ശില്പശാല പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി.പുകഴേന്തി ഉദ്ഘാടനം ചെയ്തു.ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, എസ്.എൻ.ജയപ്രകാശ്,സി.റഹീം,ജില്ലാ വൈൽഡ് ലൈഫ് വാർഡൻ വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടത്തിയ ചർച്ചയ്ക്ക് ഫോറസ്റ്റ് കൺസർവേറ്റർ കെ.എൻ.ശ്യാം മോഹൻലാൽ നേതൃത്വം നൽകി.