സി.പി.ഐ പൊതുസമ്മേളനം
Tuesday 08 April 2025 1:49 AM IST
കോവളം: സി.പി.ഐ. 25-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കോവളം -വെങ്ങാനൂർ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ പഞ്ചയത്ത് തലത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ജി. രാഹുൽ ഉദ്ഘാടനം ചെയ്തു. തിയേറ്റർ നട ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ കോവളം എൽ.സി. സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.വെങ്ങാനൂർ എൽ.സി സെക്രട്ടറി നെല്ലിവിള വിജയൻ സ്വാഗതം പറഞ്ഞു.ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ,കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അസി. സെക്രട്ടറി സി.കെ.സിന്ധു രാജൻ ജില്ലാ കൗൺസിൽ അംഗം സി.എസ്.രാധാകൃഷ്ണൻ,എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഹരിഹരൻ, മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് ഷീലാ അജിത്ത്,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.