അഭേദാനന്ദ സംഗീതോത്സവം

Tuesday 08 April 2025 1:49 AM IST

തിരുവനന്തപുരം : കോട്ടയ്ക്കകം അഭേദാശ്രമം സ്ഥാപകൻ സ്വാമി അഭേദാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള 33-ാം അഭേദാനന്ദ സംഗീതോത്സവത്തിന് തുടക്കമായി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനം ചെയ്തു.ആത്മാവിനെ പരമാത്മാവിലേക്ക് സംക്രമിപ്പിക്കുന്നതാണ് സംഗീതമെന്ന്ശാരദാ മുരളീധരൻ പറഞ്ഞു. ആശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.രാംകുമാർ, കൾച്ചറൽ സൊസൈറ്റി സെക്രട്ടറി എ.ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പാർവതീപുരം പദ്മനാഭ അയ്യരുടെ സംഗീതക്കച്ചേരി അരങ്ങേറി.എട്ടുദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം 13 ന് അവസാനിക്കും.