വെള്ളാപ്പള്ളിക്കെതിരായ ആക്രമണം പ്രതിരോധിക്കും

Tuesday 08 April 2025 1:58 AM IST

കണ്ണൂർ: സാമൂഹ്യനീതി പാലിക്കാതെ മലപ്പുറത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിച്ചത് ചൂണ്ടിക്കാട്ടിയതിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ടാക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സർക്കാരിന്റെ നികുതിപ്പണമുപയോഗിച്ച് ശമ്പളം നൽകുന്ന സ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ മറ്റു പിന്നാക്കക്കാർക്കും അർഹമായത് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കാൻ ചിലർ നടത്തുന്ന നീക്കം പ്രതിഷേധാർഹമാണെന്നും സന്തോഷ് പറഞ്ഞു.

 ച​രി​ത്രം​ ​വി​സ്മ​രി​ക്കു​ന്ന നേ​താ​വ​ല്ല​ ​വെ​ള്ളാ​പ്പ​ള്ളി

​ ​മ​ല​പ്പു​റം​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​പേ​രി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​വേ​ട്ട​യാ​ടേ​ണ്ട​തി​ല്ലെ​ന്ന് ​യോ​ഗം​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​എ.​ ​ബാ​ഹു​ലേ​യ​ൻ.​ ​മ​ല​പ്പു​റ​ത്ത് ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​സ്വ​ന്തം​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​പി​ന്നാ​ക്കാ​വ​സ്ഥ​ ​പ്ര​തി​ഫ​ലി​പ്പി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​അ​ദ്ദേ​ഹം​ ​ചെ​യ്ത​ത്.​ ​ഈ​ഴ​വ​രാ​ദി​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​പ​ര​വും​ ​സാ​മ്പ​ത്തി​ക​വും​ ​സാ​മൂ​ഹ്യ​വു​മാ​യ​ ​ഉ​ന്ന​മ​ന​ത്തി​നു​ ​വേ​ണ്ടി​ ​സ​ർ​ക്കാ​രു​ക​ൾ​ ​ഒ​ന്നും​ ​ചെ​യ്യാ​ത്ത​തി​ലു​ള്ള​ ​പ​രി​ഭ​വ​മാ​ണ് ​പ്ര​സം​ഗ​ത്തി​ലു​ള്ള​ത്.​ ​വെ​ള്ളാ​പ്പ​ള്ളി​യോ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​മോ​ ​ഒ​രി​ക്ക​ലും​ ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തി​നെ​തി​രെ​ ​ഒ​രു​ ​നി​ല​പാ​ടും​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

മ​ണ്ഡ​ൽ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പി​ലാ​ക്കി​യ​ ​ഘ​ട്ട​ത്തി​ലും​ ​ശി​വ​ഗി​രി​യി​ൽ​ ​പൊ​ലീ​സ് ​അ​തി​ക്ര​മം​ ​ന​ട​ന്ന​പ്പോ​ഴും​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​കൈ​കോ​ർ​ത്ത​ ​ച​രി​ത്ര​മാ​ണ് ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ന്റേ​ത്.​ ​അ​രു​വി​പ്പു​റം​ ​സ​ന്ദേ​ശം​ ​ഉ​ൾ​ക്കൊ​ണ്ട് ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​ ​വെ​ള്ളാ​പ്പ​ള്ളി​ ​അ​ക്കാ​ര്യ​ങ്ങ​ൾ​ ​വി​സ്മ​രി​ക്കു​ന്ന​ ​നേ​താ​വ​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​സ്താ​വ​ന​ക​ളെ​ ​ഉ​ദ്ദേ​ശ​ശു​ദ്ധി​യോ​ടെ​ ​കാ​ണ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 വെ​ള്ളാ​പ്പ​ള്ളി​യെ​ ​വേ​ട്ട​യാ​ടാൻ അ​നു​വ​ദി​ക്കി​ല്ല​

മ​ല​പ്പു​റം​ ​വി​ഷ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​വേ​ട്ട​യാ​ടാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​വി​ശ്വ​ ​ഹി​ന്ദു​ ​പ​രി​ഷ​ത്ത്.​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​ന്യൂ​ന​പ​ക്ഷ​മാ​യ​ ​ഹൈ​ന്ദ​വ​ ​വി​ഭാ​ഗം​ ​പ​ല​ത​ര​ത്തി​ലു​ള്ള​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​പ്ര​യാ​സ​ങ്ങ​ളും​ ​അ​നു​ഭ​വി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​വി​ദ്യാ​ഭ്യാ​സ,​ ​സാ​മൂ​ഹി​ക,​ ​സാ​മ്പ​ത്തി​ക​ ​നീ​തി​ ​ജി​ല്ല​യി​ലെ​ ​ഹി​ന്ദു​ക്ക​ൾ​ക്ക് ​ഇ​ല്ലെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി​ജി​ ​ത​മ്പി​യും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നി​ൽ​ ​വി​ള​യി​ലും​ ​അ​റി​യി​ച്ചു.