ജർമ്മനിയിൽ 250 നഴ്സിംഗ് റിക്രൂട്ട്‌മെന്റ് 14 വരെ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്‌മെന്റിന് (ഹോസ്പ്പിറ്റൽ) നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് 14 വരെ അപേക്ഷ നൽകാം. www.norkaroots.org,www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷ നൽകാം. ബി.എസ്.സി/ജനറൽ നഴ്സിംഗാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുള്ളവർക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസായവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ഷോർട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2,300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ പ്രതിമാസം 2,900 യൂറോയുമാണ്. വിവരങ്ങൾക്ക്:0471 2770577,536,540,544 എന്നീ നമ്പറുകളിലോ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തു നിന്നും,മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.