ഏഴ് തസ്തികകളിൽ പി.എസ്.സി ചുരുക്കപട്ടിക
തിരുവനന്തപുരം: ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 030/2024),ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ധീവര) (കാറ്റഗറി നമ്പർ 018/2024),മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 029/2024),ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 21/2024),വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2),(നേരിട്ടുള്ള നിയമനം,തസ്തികമാറ്റം മുഖേന),(കാറ്റഗറി നമ്പർ 289/2024,290/2024),കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എൻജിനിയർ (വകുപ്പുതല ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം),(കാറ്റഗറി നമ്പർ 317/2024),കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എൻജിനിയർ (പട്ടികവർഗ്ഗം),(കാറ്റഗറി നമ്പർ 291/2024) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്),(പട്ടികജാതി),(കാറ്റഗറി നമ്പർ 214/2024),കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് മൈൻസ് (എൽ.സി/എ.ഐ),(കാറ്റഗറി നമ്പർ 543/2024) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക
വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് (വിമുക്തഭടൻമാരിൽ നിന്നും മാത്രം) (തസ്തികമാറ്റം മുഖേന),(കാറ്റഗറി നമ്പർ 334/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1,2),(ജനറൽ,സൊസൈറ്റി കാറ്റഗറി),(കാറ്റഗറി നമ്പർ 696/2023,697/2023),കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 134/2023),കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 259/2023) എന്നീ തസ്തികളിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.