സ്‌കോൾ കേരള: അവധിക്കാല ക്യാമ്പ് 'ഉല്ലാസം'
Tuesday 08 April 2025 12:21 AM IST
തിരുവനന്തപുരം: സ്‌കോൾ കേരളയുടെ വിദ്യാർത്ഥികൾക്കുള്ള അവധിക്കാല ക്യാമ്പ് 'ഉല്ലാസം' പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചും,ലഹരിയുമായി ബന്ധപ്പെട്ട അതിജീവനപാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ ക്യാമ്പിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഒരു വർഷം ഒരു കോഴ്സ് ആരംഭിക്കുകയെന്ന ലക്ഷ്യം കൈവരിക്കുകയാണ് സ്‌കോൾ കേരളയുടെ ജനറൽ കൗൺസിന്റെയും സർക്കാരിന്റേയും ലക്ഷ്യം. അത് നാല് വർഷക്കാലയളവിൽ പ്രാവർത്തികമാക്കാനായി. അവധിക്കാല ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ജീവിതനൈപുണികൾ പരിശീലിപ്പിക്കുകയും കലാ-കായിക അഭിരുചികൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.