സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റിൽ, പിടിയിലായതിൽ കാപ്പക്കേസ് പ്രതിയും
Tuesday 08 April 2025 2:19 AM IST
കല്ലമ്പലം: സ്ഫോടക വസ്തുക്കളുമായി മുൻ കാപ്പക്കേസ് പ്രതി ഉൾപ്പടെ മൂന്ന്പേർ അറസ്റ്റിൽ. ഒറ്റൂർ മാവിൻമൂട് അശ്വതി ഭവനിൽ ബിനു (വാള ബിജു,49), വെട്ടിമൺകോണം ഉപ്പാറ കാവ് രമണി നിവാസിൽ ജ്യോതിഷ് (30), വെട്ടിമൺകോണം ഉപ്പാറ കാവിന് സമീപം ലക്ഷ്മി വിലാസം വീട്ടിൽ പ്രശാന്ത് (പാക്കരൻ,34)എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ബിനു കല്ലമ്പലം സ്റ്റേഷനിൽ കാപ്പാക്കേസിൽ രണ്ടുതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി 9ഓടെ മേടവിളയിൽ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻവശത്തുനിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ കല്ലമ്പലം പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി വാള ബിജു കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ ഇരുപതിൽ പരം കേസുകളിലെ പ്രതിയും കൊല്ലം ജില്ലയിലെ കടയ്ക്കൽ,ചിതറ സ്റ്റേഷനുകളിൽ മോഷണം, കൊലപാതക ശ്രമം, അടിപിടി കേസുകൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ്.