പോക്സോ കേസ് : 44 കാരൻ പിടിയിൽ 

Tuesday 08 April 2025 12:46 AM IST

പത്തനംതിട്ട : അഞ്ചുവയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ 44കാരനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യു ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി ഒന്നിനും ഏപ്രിൽ അഞ്ചിനു മിടയിൽ കുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. അഞ്ചിന് ജില്ലാ പൊലീസ് ഇ.ആർ.എസ്.എസ് കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി തെളിഞ്ഞതിനെ തുടർന്ന്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ കെ.എസ്.ധന്യ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആറന്മുള പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തശേഷം പത്തനംതിട്ട ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള എസ്.എച്ച്.ഓ വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ.ഹരീന്ദ്രൻ, എസ്.സി.പി.ഓമാരായ പ്രദീപ്, അനിൽ, ഉമേഷ്, ബിനു കെ.ഡാനിയേൽ, താജുദീൻ, സി.പി.ഓമാരായ വിനോദ്, ജിബിൻ എന്നിവരാണ് അന്വേഷണം നടത്തിയത്.