' അവകാശങ്ങൾ ഔദാര്യമല്ല'
Tuesday 08 April 2025 12:40 AM IST
തൃശൂർ: സ്‌കൂൾ പാചക തൊഴിലാളികൾ, അങ്കണവാടി, ആശാവർക്കേഴ്‌സ് തുടങ്ങിയ മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾ രാഷ്ട്രീയ ട്രേഡ് യൂണിയനുകൾ ഔദാര്യമായി കാണുന്നത് സാമാന്യ നീതിബോധം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.
കേന്ദ്ര സർക്കാരിന്റെ സ്‌കിം മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ പ്രശ്‌നങ്ങൾ ഉയരുമ്പോൾ കമ്മിഷനുകളെ വച്ച് അന്വേഷിക്കുമെങ്കിലും ഈ റിപ്പോർട്ടുകളെല്ലാം സെക്രട്ടേറിയറ്റിൽ പൊടിപിടിച്ചു കിടക്കുകയാണ്. 1997ൽ സ്‌കൂൾ പാചക തൊഴിലാളി ക്ഷേമ നിധി ബില്ലിന് മുൻകൈയ്യെടുത്ത് ജി. സുധാകരൻ നടപ്പാക്കാൻ പരിശ്രമിച്ചപ്പോൾ ക്ഷേമ ബോർഡ് വേണ്ടെന്നും, പകരം വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരായി അംഗീകരിക്കണമെന്ന വാദം ഉയർത്തിയാണ് അട്ടിമറിച്ചതെന്നും അസോ. സംസ്ഥാന ജനറൽ സുജോബി ജോസ് കുറ്റപ്പെടുത്തി.