അവാർഡ് വിതരണം 10 ന്

Tuesday 08 April 2025 12:41 AM IST
ഡോ. എ. അയ്യപ്പൻ

പാവറട്ടി: നരവംശ ശാസ്ത്രജ്ഞനായ പാവറട്ടി സ്വദേശി ഡോ.എ.അയ്യപ്പന്റെ പേരിൽ ഏർപ്പെടുത്തിയ ചെയറിന്റെ ഈ വർഷത്തെ പ്രൊഫസർ എ.അയ്യപ്പൻ എഡോമെന്റ് പ്രഭാഷണം, എഡോമെന്റ് അവാർഡ് വിതരണവും 10 ന് കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസിൽ നടക്കും. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.കെ.കെ.സാജു ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ പ്രൊഫസർ എ.അയ്യപ്പൻ ചെയർ എഡോവ്‌മെന്റ് ലെക്ചർ, 'മ്യൂസിയം ആന്ത്രപോളജി ഇൻ ഇന്ത്യ' എന്ന വിഷയത്തിൽ പ്രൊഫ. കിഷോർ കുമാർ ബാസ അവതരണം നടത്തും. അഞ്ജലി സുരേന്ദ്രൻ,കെ.സി. ഇന്ദുലേഖ എന്നിവർക്ക് കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പ് പ്രൊഫ. അയ്യപ്പൻ ചെയറിന്റെ കീഴിൽ ഏർപ്പെടുത്തിയ എഡോമെന്റ് അവാർഡുകൾ സമ്മാനിക്കും.