ഫോട്ടോഗ്രാഫി ഏകദിനശില്പശാല

Tuesday 08 April 2025 12:42 AM IST

തൃശൂർ: കുട്ടികൾക്കുള്ള മൊബൈൽ ഫോട്ടോഗ്രാഫി ഏകദിന ശില്പശാല അക്ഷരായനം ജനറൽ കൺവീനർ ഡോ. ബെന്നി ജേക്കബ്, ക്യാമ്പംഗങ്ങളായ സായി കൃഷ്ണ,അഭിനന്ദ ജയദീപ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അക്ഷരായനം കൂട്ടായ്മയുടെ ഉപഗ്രൂപ്പായ ചിത്രായനം കോർപ്പറേഷൻ നെഹ്‌റു പാർക്കിൽ സംഘടിപ്പിച്ച ശില്പശാല മായ വിനോദ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ ഫോട്ടോഗ്രാഫർ ഉണ്ണി കോട്ടയ്ക്കൽ,കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ ടി.വി. സജീവ് പങ്കെടുത്തു. റിൻസി ജെ. പുളിക്കൻ, സിൽജ മോഹനം, ഇ.നാരായണി, ബിന്ധ്യ ടി.കെ എന്നിവർ സംസാരിച്ചു. അനു തിരൂർ, പ്രബിൻ പോൾ, സ്റ്റാൻലി ജോൺസൺ എന്നിവർ ക്ലാസുകൾ നയിച്ചു. ഫോട്ടോഗ്രാഫി മത്സര വിജയിയായി സി.എസ് മാനസ് തെരഞ്ഞെടുക്കപ്പെട്ടു.