മധു ബാലകൃഷ്ണന് അവാർഡ്
Tuesday 08 April 2025 12:44 AM IST
തൃപ്രയാർ: പി.ജയചന്ദ്രൻ മ്യൂസിക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും നല്ല ഗായകനുള്ള പ്രഥമ അവാർഡ് മധു ബാലകൃഷ്ണന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. 16ന് വൈകീട്ട് 7 മണിക്ക് കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിൽ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അവാർഡ് സമ്മാനിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലറ ഗോപൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ പി. ജയചന്ദ്രൻ മ്യൂസിക്ക് ഫൗണ്ടേഷൻ ചെയർമാൻ മധു ശക്തീധരപണിക്കർ, ജന.സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, കോഡിനേറ്റർ ജയചന്ദ്രൻ വലപ്പാട്, ട്രഷറർ പ്രീതി പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.