ക്ഷേത്രത്തിൽ ഉച്ചഭാഷിണി : നടപടിയെടുത്തതായി കൊച്ചിൻ ദേവസ്വം ബോർഡ്
Tuesday 08 April 2025 12:44 AM IST
തൃശൂർ : ആറാട്ടുപുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉച്ചഭാഷിണി പ്രവർത്തിക്കുന്നത് കാരണമുണ്ടാകുന്ന ശബ്ദമലിനീകരണം ഒഴിവാക്കുന്നതിന് നടപടിയെടുത്തതായി കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്ന ആറാട്ടുപുഴ സ്വദേശി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം വി.ഗീത ആവശ്യപ്പെട്ട റപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഉച്ചഭാഷിണികൾ ഒഴിവാക്കിയ ക്ഷേത്രത്തിൽ നിയമാനുസൃതം അനുവദനീയമായ രീതിയിലുള്ള സ്പീക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും പറയുന്നു. മൂന്ന് വർഷം കൂടുമ്പോൾ ശാന്തിക്കാർക്ക് സ്ഥലംമാറ്റം നൽകണമെന്ന നിബന്ധന നിലവിലുള്ളപ്പോൾ ചിലർക്ക് സ്ഥലംമാറ്റം നൽകാറില്ലെന്ന പരാതിക്കാരന്റെ ആരോപണം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കമ്മിഷൻ ഇടപെട്ടില്ല.