ബ്രഹ്മാനന്ദശിവയോഗി സ്മൃതിസംഗമം

Tuesday 08 April 2025 12:44 AM IST

തൃശൂർ: നവോത്ഥാന നായകനായ ബ്രഹ്മാനന്ദശിവയോഗിയുടെ സ്മരണകൾ സംരക്ഷിക്കാനും സിദ്ധാശ്രമവും സ്വത്തുക്കളും തിരിച്ചു പിടിക്കാനുമുള്ള പരിശ്രമത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം ജൂൺ 14 ന് തൃശൂരിൽ നടക്കും. സ്മൃതിസംഗമം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ഇയ്യങ്കോട് ശ്രീധരൻ, ഡോ. ധർമ്മരാജ് അടാട്ട്, ഡോ. കെ. ജയനിഷ, വി.ടി. വാസുദേവൻ, പാർവ്വതി പവനൻ, സി.കെ.വേലായുധൻ എന്നിവർ രക്ഷാധികാരികളും സി.പി. കാർത്തികേയൻ ചെയർമാനും എസ്. രമണൻ സെക്രട്ടറിയുമായി സ്വാഗത സംഘം രൂപീകരിച്ചു. ഡോ. പ്രഭാകരൻ പഴശ്ശി വർക്കിംഗ് ചെയർമാനും ഡോ.എൻ. ഉഷാദേവി, ഡോ.വി.എൻ.സുജയ എന്നിവർ വൈസ് ചെയർപേഴ്‌സൻസും വി.യു. സുരേന്ദ്രൻ, വി.ചന്ദ്രബാബു എന്നിവർ ജോ.സെക്രട്ടറിമാരും വി.കെ. നാരായണൻ ട്രഷററുമാണ്.