കലക്കി കാണക്കാരി പഞ്ചായത്തിന് നൂറിൽ നൂറ്

Tuesday 08 April 2025 3:23 AM IST

കോട്ടയം: തുടർച്ചയായി മൂന്നാം വർഷവും വികസന ഫണ്ട് 100 ശതമാനം ചിലവഴിക്കുന്ന പഞ്ചായത്ത് എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ചു കാണക്കാരി ഗ്രാമപഞ്ചായത്ത്. 2024/25 ടേമിലും വാർഷിക പദ്ധതി വികസന ഫണ്ടുകൾ 100 ശതമാനം ചിലവഴിച്ചാണ് കാണക്കാരി ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ ഹാട്രിക്ക് നേട്ടം കൈവരിച്ചത്.

ഭരണസമിതിയും നിർവഹണ ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമനസോടെ പ്രവർത്തിച്ചതാണ് കാണക്കാരി ഗ്രാമപഞ്ചായത്തിനെ ഈ നേട്ടത്തിലെത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ്‌ പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ,സെക്രട്ടറി എം.എസ് ഷൈനി അസിസ്‌റ്റന്റ് സെക്രട്ടറി പ്രിൻസ് ജോർജ്ജ്എന്നിവർ അറിയിച്ചു.

കാണക്കാരി പഞ്ചായത്ത് മാതൃക ഉത്‌പാദന,സേവന,പശ്ചാത്തല മേഖലകളിലായി ജനകീയ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ്, പ്രവർത്തിക്കുതോടൊപ്പം അതിദരിദ്റരുടെ ഉന്നമതത്തിനായുളള പ്രവർത്തനങ്ങളും മാലിന്യ നിർമ്മാർജ്ജന പ്രവർത്തങ്ങളിലുമെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ചാണ് കാണക്കാരി ഗ്രാമ പഞ്ചായത്ത് മാതൃകയായത്.

വികസനഫണ്ടുകൾ 100 ശതമാനം ചിലവഴിച്ചത് ഇങ്ങനെ

ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി. കാലിത്തീ​റ്റ സബ്‌സിഡി,മുട്ടക്കോഴി വിതരണം , പോത്തുകുട്ടി വിതരണം,പുരയിടകൃഷി വികസനം,പാടശേഖരങ്ങളിലെ ബണ്ട് നിർമ്മാണം ബണ്ട് ബലപ്പെടുത്തൽ , ഞങ്ങളും കൃഷിയിലേക്ക് പച്ചകൃഷി ഗ്രോബാഗ് വിതരണം, നെൽകൃഷി വികസനം , പച്ചക്കറി തൈ വിതരണം, മു​റ്റത്തൊരു മീൻതോട്ടം , സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതികളും സേവന മേഖലയിൽ ഉറവിട മാലിന്യ സംസ്‌കരണം റിംഗ് കമ്പോസ്​റ്റുകൾ വിതരണം,വീട് മെയിന്റനൻസ് , വൃദ്ധർക്ക് കട്ടിൽ , കാൻസർ പരിശോധന ,ഭിശേഷി കലോത്സവം, ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ,ഫാമിലി ഹെൽത്ത് സെന്റർ , ആയുർവ്വേദ ആശുപത്രി ,ഹോമിയോ ആശുപത്രി കൾക്ക് മരുന്ന് വാങ്ങൽ, പാലിയേ​റ്റീവ് കെയർ പദ്ധതി, ഹരിതകർമ്മസേനയ്ക്ക് മാലിന്യ ശേഖരണത്തിനായി സൗകര്യങ്ങൾ ഒരുക്കൽ സുരക്ഷ ഉപകരണങ്ങൾ നൽകൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കൽ , വ്യക്തിഗത ശുചിമുറി നിർമ്മാണം,അങ്കണവാടികൾക്ക് ഫർണിച്ചർ,ലൈഫ് ഭവന പദ്ധതിയിലൂടെ സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമുളള സൗകര്യം , യു.പിതലം വരെയുളള കുട്ടികൾക്ക് പ്രഭാത ഭക്ഷണം , വിവിധ അങ്കണവാടികളുടെ മെയിന്റ നൻസ്, തോടുകളുടെ സൈഡ് കെട്ട് ,ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പ് , കുടുംബാരോഗ്യ കേന്ദ്രം ഉപകേന്ദ്രങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് പ്രവർത്തനങ്ങൾ , ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിർണ്ണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, വിദ്യാർത്ഥികൾക്ക് പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പഠനോപകരണ വിതരണം, ലാപ്‌ടോപ്പ് വിതരണം സ്‌കോളർഷിപ്പ്.