കഞ്ചാവ് കേസ് :രണ്ടാംപ്രതി അറസ്റ്റിൽ
Tuesday 08 April 2025 3:25 AM IST
പൊൻകുന്നം: കഴിഞ്ഞ നവംബറിൽ മണിമലയിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടാംപ്രതിയെ പൊൻകുന്നം എക്‌സൈസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ പാറക്കൽ വീട്ടിൽ ബിനുമോൻ രാജു (31) ആണ് പിടിയിലായത്. ഈ കേസിൽ ഒന്നാംപ്രതി മണിമല സ്വദേശി ബോബിൻ ജോസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ചാണ് ബിനുമോനെ കണ്ടെത്തിയത്. കഞ്ചാവ് എത്തിച്ച് മണിമലയിലും കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. ഇവർക്ക് ഏറ്റുമാനൂർ ഭാഗത്തുനിന്ന് കഞ്ചാവ് കൈമാറിയ ആളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.