ജപ്പാനിൽ മെഡിക്കൽ ഹെലികോപ്‌റ്റർ തകർന്നു: 3 മരണം

Tuesday 08 April 2025 7:24 AM IST

ടോക്കിയോ : തെക്കുപടിഞ്ഞാറൻ ജപ്പാനിൽ മെഡിക്കൽ ഹെലികോപ്റ്റർ കടലിൽ തകർന്നുവീണ് രോഗി അടക്കം 3 മരണം. ഞായറാഴ്ചയായിരുന്നു സംഭവം. പൈലറ്റ് അടക്കം മൂന്ന് പേർ രക്ഷപ്പെട്ടു. നാഗസാക്കിയിൽ നിന്ന് ഫുകുവോകയിലെ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.