രാഷ്ട്രപതി പോർച്ചുഗലിൽ
Tuesday 08 April 2025 7:25 AM IST
ലിസ്ബൺ : നാല് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെത്തി. ഇന്ത്യയും പോർച്ചുഗലും നയതന്ത്ര ബന്ധത്തിന്റെ 50 -ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബേലോ ഡിസൂസയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. 1998ൽ കെ.ആർ. നാരായണന് ശേഷം ആദ്യമായാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിലെത്തുന്നത്. പ്രസിഡന്റ് സൂസ, പ്രധാനമന്ത്രി ലൂയിസ് മൊണ്ടിനെഗ്രോ തുടങ്ങിയവരുമായി മുർമു കൂടിക്കാഴ്ച നടത്തും. ലിസ്ബണിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോന ചെയ്യും. നാളെ സ്ലോവാക്യയിലേക്ക് തിരിക്കുന്ന മുർമു പ്രസിഡന്റ് പീറ്റർ പെല്ലഗ്രിനി, പ്രധാനമന്ത്രി റോബർട്ട് ഫിറ്റ്‌സോ എന്നിവരെ കാണും.