അല്ലു അർജുൻ - അറ്റ്ലി ചിത്രത്തിന് പിന്നിൽ ഹോളിവുഡ് വിസ്മയം
അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധർ. സൺ പിക് ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ അനൗൺസ് മെന്റ് വീഡിയോ പുറത്ത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് അറ്റ്ലിയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുക. അറ്റ്ലി ഇതുവരെ ചെയ്ത ജോണറിൽനിന്ന് വ്യത്യസ്തമായ ചിത്രം ആഗോള പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്. ബോക്സ്ഓഫീസിൽ ആയിരം കോടിയിൽ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനും ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരം അല്ലു അർജുനും വൻകിട നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സുമായി കൈകോർക്കുന്ന ചിത്രത്തിൽ ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധർ ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ സിനിമയുമാണ്. പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.