വെഞ്ഞാറമൂട്ടിൽ കാണാതായ പതിനാലുകാരൻ കിണറ്റിൽ മരിച്ചനിലയിൽ, മൃതദേഹം കണ്ടെത്തിയത് ഇന്നുരാവിലെ

Wednesday 09 April 2025 10:08 AM IST

വെഞ്ഞാറമൂട്: കാണാതായ പതിനാലുകാരന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളംകുന്ന് ലക്ഷംവീട് കോളനിയിൽ അനിൽകുമാറിന്റെയും മായയുടെയും മകനായ അർജുന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഏഴാംതീയതി വൈകുന്നേരത്തോടെയാണ് അർജുനെ കാണാതായത്. ഇതുസംബന്ധിച്ച് കുടുംബം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നാട്ടുകാരും ഊർജിതമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ്ആൾമറയുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പിരപ്പൻകോട് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായിരുന്നു.

വെഞ്ഞാറമൂട് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു. മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഇത് കിണറ്റിനുള്ളിലെ റിംഗിൽ ഇടിച്ച് ഉണ്ടായതാണോ എന്ന് സംശയമുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടാേ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.