ഈസ്റ്റർ സമ്മേളനവും ഗാനസന്ധ്യയും
Thursday 10 April 2025 1:04 AM IST
പൂവാർ: കാഞ്ഞിരംകുളം ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഈസ്റ്റർ സമ്മേളനവും ചർച്ച് ക്വയറുകളുടെ ഗാനസന്ധ്യയും സംഘടിപ്പിക്കും. ഈസ്റ്റർ ദിനത്തിൽ വൈകിട്ട് 3ന് സി.എസ്.ഐ കാഞ്ഞിരംകുളം ടൗൺ ചർച്ചിൽ നടക്കുന്ന പരിപാടി കേരള- കന്യാകുമാരി ഇടവക ബിഷപ്പ് ജെ.സുന്ദർസിംഗ് ഉദ്ഘാടനം ചെയ്യും. നെല്ലിക്കാകുഴി ഡിസ്ട്രിക്ട് ചെയർമാൻ കെ.പി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. നിത്യസഹായ മാതാ മലങ്കര കത്തോലിക്ക ചർച്ച് വികാരി ഫാ. ഗീവർഗീസ്,ഫാ.ജിബിൻരാജ് ആർ.എൻ, ടി.ആർ.സത്യരാജ്,ബി.ജോയി,മേജർ ജെ.ജോൺ, ക്രിസ്ത്യൻ ഫെലോഷിപ്പ് ജനറൽ സെക്രട്ടറി ജെ.ആർ.സ്റ്റാലിൻ എന്നിവർ പങ്കെടുക്കും.