മുച്ചക്ര വാഹനം വിതരണം ചെയ്തു
Thursday 10 April 2025 12:14 AM IST
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി മുച്ചക്ര വാഹന വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടത്തി. ആറളം, അയ്യങ്കുന്ന്, പായം, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിലെ 8 ഗുണഭോക്താക്കൾക്ക് 8 ലക്ഷം രൂപയുടെ 8 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ നജീദ സാദിഖ് അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി. ശോഭ, കെ.എൻ പത്മാവതി, കെ.സി രാജശ്രീ, സുസ്മിത, ജോളി ജോൺ എന്നിവർ പ്രസംഗിച്ചു. എം. ഷീന കണ്ടത്തിൽ സ്വാഗതവും ജിസ്മി ജോൺ നന്ദിയും പറഞ്ഞു.