ഹജ്ജ് യാത്ര അയപ്പ് സമ്മേളനം

Thursday 10 April 2025 2:16 AM IST

കല്ലമ്പലം: ഹജ്ജ് തീർത്ഥാടകർ സൗദി അറേബ്യയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കലിൽ സംഘടിപ്പിച്ച ഹജ്ജ് യാത്രഅയപ്പ് സമ്മേളനവും പ്രാർത്ഥനാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.കെ.ജെ.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ഹജ്ജ് പഠന ക്ലാസ് ഡി.കെ.ജെ.യു സെക്രട്ടറി അൽഹാജ്ജ് തോന്നയ്ക്കൽ കെ.എച്ച് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.ദുആ മജ്‌ലിസിന് അസയ്യിദ് മുത്തുക്കോയ തങ്ങൾ അൽബാഫഖി നേതൃത്വം നൽകി.ഓച്ചിറ എ.ആബിദ് മൗലവി അൽഹാദി,ഡി.കെ.ജെ.യു ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ബാഖവി കടുവയിൽ,ജാമിഉൽ ഖൈറാത്ത് അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുൽ റഹീം മൗലവി ആനച്ചൽ,പരീക്ഷ ബോർഡ് ചെയർമാൻ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി,ഡി.കെ.ജെ.യു ജില്ലാ ട്രഷറർ പള്ളിക്കൽ കെ.എച്ച് ഷറഫുദ്ദീൻ മൗലവി,സെക്രട്ടറി മുജീബ് ഫാറൂഖി,ചീഫ് ഇമാമുമാരായ നാസിമുദ്ദീൻ മന്നാനി വേങ്ങോട്,അബ്ദുൽ ഷുക്കൂർ മൗലവി പള്ളിക്കൽ,ഷാജഹാൻ മന്നാനി,മുഹമ്മദ്‌ റാഫി ബാഖവി,ഇമാമുമാരായ ഇക്ബാൽ മൗലവി,ഹിലാൽ മന്നാനി,അഷറഫ് സഖാഫി തുടങ്ങിയവർ പങ്കെടുത്തു.