പോസ്റ്റർ പ്രകാശനം
Thursday 10 April 2025 1:02 AM IST
കടയ്ക്കാവൂർ: നിലാവ് ആർട്സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് വ്യാപനത്തിന് എതിരെയുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള പോസ്റ്റർ പ്രകാശനം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കടയ്ക്കാവൂർ സർക്കിൾ ഇൻസ്പെക്ടർ സജിൻലൂയിസ് നിർവഹിച്ചു.വക്കം സുകുമാരൻ പോസ്റ്റർ ഏറ്റുവാങ്ങി.വക്കം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ,കലാശ്രീ വക്കം സജീവ്,കടയ്ക്കാവൂർ അജയബോസ്,ബിനു.വി.കുട്ടൻ,ഗിരീഷ് കടയ്ക്കാവൂർ,രാജീവ്,സബ് ഇൻസ്പെക്ടറും ജനമൈത്രി കോഓർഡിനേറ്ററുമായ ജയപ്രസാദ്,സബ് ഇൻസ്പെക്ടർ ഷാഫി,ഷിബു കടയ്ക്കാവൂർ തുടങ്ങിയവർ പങ്കെടുത്തു.