കഥകളി വേഷത്തിൽ അക്ഷയ് കുമാർ
കഥകളി വേഷത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ. സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി കേസരി ചാപ്ടർ 2 സിനിമയുടെ റിലീസിന് മുന്നോടിയായാണ് അക്ഷയ്കുമാർ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ചിത്രവും കുറിപ്പും പങ്കുവച്ചത്. ഇതു കേവലമൊരു വേഷമല്ല പാരമ്പര്യത്തിന്റെയും ചെറുത്തു നില്പിന്റെയും എന്റെ രാജ്യത്തിന്റെയും പ്രതീകമാണ്. ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയത്. പാഠപുസ്തകങ്ങളിൽ പഠിപ്പിക്കാത്ത കോടതി വിചാരണയാണ് ഏപ്രിൽ 18 ന് ഞങ്ങൾ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്. അക്ഷയ്കുമാർ കുറിച്ചു
ഏപ്രിൽ 18 നാണ് കേസരി ചാപ്ടർ 2 റിലീസ് ചെയ്യുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കർ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
മാധവനും അനന്യപാണ്ഡെയുമാണ് മറ്റു താരങ്ങൾ.