നിരാഹാരം തുടരാൻ തൃശ്ശൂരിൽ നിന്ന് ആശമാർ

Thursday 10 April 2025 1:49 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം ഏറ്റെടുത്ത് തൃശ്ശൂർ ജില്ലയിലെ ആശമാർ.മേലൂർ എഫ്.എച്ച്.സിയിലെ ആശാവർക്കർമാരായ സിന്ധു.എം.ടി,ബിന്ദു കെ.ബി എന്നിവരാണ് ഇന്നലെ നിരാഹാര സമരം ഏറ്റെടുത്തത്.തിരുവനന്തപുരം മുക്കട പി.എച്ച്.സിയിലെ ആശാവർക്കർ എം.ശ്രീലത,കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ എന്നിവരാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് നിരാഹാരം അവസാനിപ്പിച്ചത്.കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റിയംഗവും ആശാ വർക്കറുമായ ബിനി സുദർശൻ നിരാഹാരസമരം തുടരുകയാണ്.