വേനൽ പാഠം: പരിശീലന ക്യാമ്പിന് തുടക്കം
ആലപ്പുഴ: ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല പരിശീലന ക്യാമ്പ് വേനൽ പാഠത്തിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനിന്റെ ഉദ്‌ഘാടനവും എം.എൽ.എ നിർവഹിച്ചു. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ സംഘടപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേത്രിയുമായ കെ സി ശ്രീലേഖ, എക്സൈ ഡെപ്യൂട്ടി കമ്മീഷണർ എസ്. വിനോദ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി. പി റോയ്, ജവഹർ ബാലഭവൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ് വാഹിദ്, സായ് എൻ.സി.ഒ ഇ ഡെപ്യൂട്ടി ഡയറക്ടർ പ്രിംജിത്ത് ലാൽ തുടങ്ങിയവർ പങ്കെടുത്തു.