മദ്രസാ പ്രവേശനോത്സവം
Thursday 10 April 2025 12:23 AM IST
അമ്പലപ്പുഴ: നീർക്കുന്നം സി.എം.എം.എച്ച് മദ്രസാ പ്രവേശനോത്സവം. മസ്ജിദുൽ ഇജാബ ജമാഅത്ത് പ്രസിഡണ്ട്.ഇബ്രാഹിം കുട്ടി വിളക്കേഴം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഹാഷിം കൊല്ലംപറമ്പ് അദ്ധ്യക്ഷനായി .ഉസ്താദ് മുജീബ് നിസാമി ദുആക്ക് നേതൃത്വം നൽകി. സെക്രട്ടറി ഷെരീഫ് മൂത്തേടം സദർ മുഅല്ലിം,ഇൽയാസ് ഫൈസി,നൂർ മുഹമ്മദ് മുസ് ലിയാർ മാവുങ്കൽ, അഹമ്മദ് അൽ ഖാസിമി,ഷുക്കൂർ മോറീസ്, അബ്ദുൾ കരീം വാളം പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.