സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

Thursday 10 April 2025 12:23 AM IST

മുഹമ്മ: നവംബർ ഒന്ന് മുതൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയ വില്ലേജ് ഓഫീസുകളിൽ പ്രോപ്പർട്ടി കാർഡുകൾ എന്ന റവന്യൂ സ്മാർട്ട്‌ കാർഡുകൾ അവതരിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.മണ്ണഞ്ചേരി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.പി.ചിത്തരഞ്ജൻ എം.എൽ.എഅധ്യക്ഷനായി.ജില്ലാകളക്ടർ അലക്സ് വർഗീസ്,എ.ഡി.എം ആശ സി. എബ്രഹാം,സബ് കളക്ടർ സമീർ കിഷൻ,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി. അജിത്ത്കുമാർ,വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്,ജില്ലാപഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം സബീന, സ്ഥിരംസമിതി അധ്യക്ഷരായ എം.എസ്. സന്തോഷ്‌, കെ.പി.ഉല്ലാസ്, കെ. ഉദയമ്മ, പഞ്ചായത്തംഗങ്ങളായ നവാസ്നൈന,രജനി തുടങ്ങിയവർ പങ്കെടുത്തു.