മോചനജ്വാല തെളിയും

Thursday 10 April 2025 1:28 AM IST

ആലപ്പുഴ: മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായും ജില്ലാപഞ്ചായത്ത് നടത്തിവരുന്ന രാസലഹരിക്കെതിരായ കാമ്പയിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ 22ന് ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും മോചനജ്വാല തെളിയും. ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും സംയുക്തമായാണ് ലഹരിക്കെതിരായ ബോധവത്കരണത്തിന് ജനകീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അതത് പഞ്ചായത്തുകളിലും ജില്ലാതലത്തിൽ ആലപ്പുഴ ബീച്ചിലും വൈകിട്ട് 6ന് ദീപം തെളിക്കലും ലഹരിക്കെതിരെ കൂട്ടായ്മയും നടക്കും.എന്റെ കേരളം പ്രദർശന വിപണനമേള മേയ് 6 മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ അരങ്ങേറും.