അഭിഭാഷകർ കോടതി ബഹിഷ്ക്കരിച്ചു

Thursday 10 April 2025 1:28 AM IST

അമ്പലപ്പുഴ: കോടതികളിലെ അന്യായമായ ഫീസ് വർദ്ധനവിനെതിര അമ്പലപ്പുഴ ബാർ അസോസിയേഷൻ കോടതി നടപടികളിൽ നിന്ന് വിട്ടു നിന്നു. അമ്പലപ്പുഴ കോടതിയിലെ അഭിഭാഷകരും അഭിഭാഷക ക്ലാർക്ക് മാരും കോടതി പരിസരത്ത് പ്രതിഷേധയോഗം കൂടി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ആർ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ.ജെ.ഷെർളി ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ ശ്യാം, ബി.സുരേഷ്, കെ.ശ്രീകുമാർ, ശ്രീലത, അഡ്വക്കേറ്റ് ക്ലാർക്ക് ശിവൻ എന്നിവർ സംസാരിച്ചു.