ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
Thursday 10 April 2025 1:45 AM IST
തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരെ ഇന്ന് വൈകിട്ട് 5ന് പേട്ട പങ്കജാക്ഷൻ പാർക്ക് മുതൽ ചാക്ക വൈ.എം.എ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.ജനകീയ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ മന്ത്രിമാരായ എം.ബി.രാജേഷ്,വി.ശിവൻകുട്ടി,കടകംപള്ളി സുരേന്ദ്രൻ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,സംവിധായക വിധു വിൻസെന്റ് എന്നിവർ പങ്കെടുക്കും.സേ നോ ടു ഡ്രഗ്സ്, ജസ്റ്റ് സേ യെസ് ടു ലൈഫ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്ന് ജനകീയ ജാഗ്രത സമിതി ഭാരവാഹികൾ അറിയിച്ചു.