വിനീത കൊലക്കേസ്: വിധി ഇന്ന്
Thursday 10 April 2025 1:02 AM IST
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശി വിനീതയെ കൊല്ലപ്പെടുത്തിയ കേസിലെ വിധിയാണ് പ്രഖ്യാപിക്കുന്നത്.കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് പ്രതി. വിനീതയുടെ കഴുത്തിലെ നാലര പവൻ മാല കവരുന്നതിനായിരുന്നു കൊലപാതകം. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്.
പ്രതി വിനീതയെ കൊലപ്പെടുത്താനെത്തുന്നതും സംഭവസ്ഥലത്ത് നിന്ന് മടങ്ങി പോകുന്നതിന്റെയുമടക്കം സി.സി ടിവി ദൃശ്യങ്ങളടങ്ങിയ 12 പെൻഡ്രൈവുകളും ഏഴ് ഡി.വി.ഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീനാണ് ഹാജരാവുന്നത്.