കോൺഗ്രസിന്റെ അടുപ്പുകൂട്ടി സമരം
Wednesday 09 April 2025 11:46 PM IST

വാടാനപ്പിള്ളി: എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പാചക വാതക വില വർദ്ധിപ്പിച്ചതിനെതിരെ മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. കാഞ്ഞാണി സെന്ററിൽ കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്.ദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ സി.ഐ.സെബാസ്റ്റ്യൻ, ഡി.സി.സി സെക്രട്ടറിമാരായ കെ.കെ.ബാബു, അഡ്വ. വി.സുരേഷ്‌കുമാർ, സി.എം.നൗഷാദ്, വി.ജി.അശോകൻ, കെ.ബി.ജയറാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.വി.അരുൺ, അഡ്വ. എം.എ.മുസ്തഫ, പി.പി.സ്റ്റീഫൻ, ജെൻസൺ ജെയിംസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയൻ, എന്നിവർ പ്രസംഗിച്ചു.